Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Matrimonial House

താ​മ​സി​ക്കു​ന്ന വീ​ട്ടി​ൽ നി​ന്ന് പു​റ​ത്താ​ക്ക​രു​ത്; കോ​ട​തി​യി​ൽ പു​തി​യ ഹ​ർ​ജി​യു​മാ​യി വി​ജ​യ്‌​യു​ടെ ഭാ​ര്യ

ചെ​ന്നൈ: താ​മ​സി​ക്കു​ന്ന വീ​ട്ടി​ൽ നി​ന്ന് ത​ന്നെ പു​റ​ത്താ​ക്ക​രു​തെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കോ​ട​തി​യി​ൽ പു​തി​യ ഹ​ർ‌​ജി ന​ൽ​കി ന​ട​നും ടി​വി​കെ അ​ധ്യ​ക്ഷ​നു​മാ​യ വി​ജ​യ്‌​യു​ടെ ഭാ​ര്യ സം​ഗീ​ത.

വി​വാ​ഹം ക​ഴി​ഞ്ഞ നാ​ൾ മു​ത​ൽ താ​മ​സി​ച്ചു​വ​രു​ന്ന വീ​ട്ടി​ൽ തു​ട​രാ​നു​ള്ള അ​വ​കാ​ശം ത​നി​ക്കു​ണ്ടെ​ന്നും, കേ​സ് നി​ല​നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഈ ​സൗ​ക​ര്യം നി​ഷേ​ധി​ക്ക​പ്പെ​ടു​മോ എ​ന്ന് താ​ൻ ഭ​യ​പ്പെ​ടു​ന്ന​താ​യും സം​ഗീ​ത ഹ​ർ​ജി​യി​ൽ വ്യ​ക്ത​മാ​ക്കി.

വി​ജ​യ്‌​യു​ടെ ഭാ​ഗ​ത്തു നി​ന്നു​ണ്ടാ​യ ക്രൂ​ര​മാ​യ പെ​രു​മാ​റ്റ​ങ്ങ​ളും മ​റ്റൊ​രു ന​ടി​യു​മാ​യു​ള്ള വി​വാ​ഹേ​ത​ര ബ​ന്ധ​വു​മാ​ണ് വി​വാ​ഹ​മോ​ച​ന​ത്തി​ലേ​ക്ക് ന​യി​ച്ച​തെ​ന്നാ​ണ് സം​ഗീ​ത​യു​ടെ ആ​രോ​പ​ണം.

ദാ​മ്പ​ത്യ​ത്തി​ലെ അ​സ്വാ​ര​സ്യ​ങ്ങ​ൾ ത​നി​ക്ക് വ​ലി​യ രീ​തി​യി​ലു​ള്ള മാ​ന​സി​ക ക്ലേ​ശ​ങ്ങ​ൾ ഉ​ണ്ടാ​ക്കി​യെ​ന്നും സം​ഗീ​ത ഹ​ർ​ജി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. 2021ൽ ​ആ​ണ് വി​ജ​യ്ക്ക് മ​റ്റൊ​രു ന​ടി​യു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന കാ​ര്യം താ​ൻ അ​റി​യു​ന്ന​തെ​ന്ന് സം​ഗീ​ത പ​റ​യു​ന്നു.

അ​ന്ന് ഇ​ത് അ​വ​സാ​നി​പ്പി​ക്കു​മെ​ന്ന് വി​ജ​യ് ഉ​റ​പ്പ് ന​ൽ​കി​യി​രു​ന്നു​വെ​ങ്കി​ലും പി​ന്നീ​ട് വാ​ക്ക് പാ​ലി​ക്ക​പ്പെ​ട്ടി​ല്ല. ന​ടി​ക്കൊ​പ്പം വി​ജ​യ് വി​ദേ​ശ​യാ​ത്ര​ക​ൾ ന​ട​ത്തി​യ​തും പൊ​തു​ച​ട​ങ്ങു​ക​ളി​ൽ പ​ങ്കെ​ടു​ത്ത​തും ത​ന്നെ​യും മ​ക്ക​ളെ​യും വ​ലി​യ തോ​തി​ൽ അ​പ​മാ​നി​ക്കു​ന്ന​തി​ന് തു​ല്യ​മാ​യി​രു​ന്നു​വെ​ന്നും സം​ഗീ​ത ആ​രോ​പി​ക്കു​ന്നു.

ക​ഴി​ഞ്ഞ കു​റ​ച്ചു കാ​ല​മാ​യി വി​ജ​യ് ത​ന്‍റെ സാ​മൂ​ഹി​ക​വും ഔ​ദ്യോ​ഗി​ക​വു​മാ​യ ജീ​വി​ത​ത്തി​ൽ നി​ന്ന് ത​ന്നെ ബോ​ധ​പൂ​ർ​വം അ​ക​റ്റി നി​ർ​ത്തു​ക​യാ​ണെ​ന്ന് സം​ഗീ​ത പ​റ​യു​ന്നു. സു​ഹൃ​ത്തു​ക്ക​ൾ​ക്കും ബ​ന്ധു​ക്ക​ൾ​ക്കും ഇ​ട​യി​ൽ ത​ന്നെ അ​വ​ഗ​ണി​ച്ച​ത് വ​ലി​യ മാ​ന​സി​ക വി​ഷ​മ​ത്തി​ന് കാ​ര​ണ​മാ​യി. സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ പ്ര​ച​രി​ച്ച വാ​ർ​ത്ത​ക​ൾ കു​ടും​ബ​ത്തി​ന്‍റെ സ്വ​കാ​ര്യ​ത​യെ ബാ​ധി​ച്ച​താ​യും ഹ​ർ​ജി​യി​ലു​ണ്ട്.

Latest News

Corehub Up